ആരോഗ്യ–-വിദ്യാഭ്യാസപദ്ധതി അവലോകനം

പുതുക്കാട് മണ്ഡലം അവലോകന യോഗത്തിൽ കെ കെ രാമചന്ദ്രൻ എംഎൽഎ സംസാരിക്കുന്നു


പുതുക്കാട്   ആരോഗ്യ - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്ന പുതുക്കാട് മണ്ഡലം തല അവലോകനയോഗം കെ കെ രാമചന്ദ്രൻ എംഎൽഎ യുടെ  അധ്യക്ഷതയിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.  കൊടകര ബ്ലോക്ക്  പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌  ഇ കെ അനൂപ്, മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അശ്വതി വിബി, ആർഡിഒ  എം എച്ച് ഹരീഷ്, ബിഡിഒ പി ആർ അജയഘോഷ്‌, മുകുന്ദപുരം തഹസിൽദാർ കെ ശാന്തകുമാരി, ആർദ്രം ഡിപിഎം  ഡോ. നിധിൻ കൃഷ്ണ,  പിഡബ്ല്യുഡി കെട്ടിട വിഭാഗം അസി. എൻജിനിയർ വി  ആർ ദീപ, പിഡബ്ല്യുഡി - ആരോഗ്യ- വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സ്കൂളിലെ പ്രധാന അധ്യാപകർ, കെഐടിഇ  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം ജിയുപി സ്കൂൾ, തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ ഹെൽത്ത്‌ സബ്സെന്റർ എന്നിവ ഉദ്ഘാടനത്തിന് സജ്ജമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ നിർമാണം ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി  സ്വീകരിക്കണമെന്ന് എംഎൽഎ  നിർദേശിച്ചു.  നൽകി. ഒക്ടോബർ രണ്ടിന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ഗൈനക് ഐപി ആരംഭിക്കുന്നതിന്   നടപടി സ്വീകരിക്കാനും തീരുമാനിച്ചു. മൂപ്ലിയം ഗവ. ഹൈസ്കൂളിൽ അനുവദിച്ച ഒരു കോടി രൂപയുടെ നിർമാണ പ്രവർത്തിയുടെ നിർമാണ ഉദ്ഘാടനം   29ന്  നടത്തും. മറ്റ്‌ പ്രവൃത്തികളും സമയബന്ധതിമായി പൂർത്തിയാക്കും. Read on deshabhimani.com

Related News