കാഷ്വാലിറ്റികളിൽ സീനിയർ ഡോക്ടർമാരുടെ സേവനവും



തൃശൂർ മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ് കാഷ്വാലിറ്റികളിൽ എത്തുന്നവർക്ക്‌ മികച്ച ചികിത്സ നൽകാൻ ഇനിമുതൽ അസി. പ്രൊഫസറുടെയോ  അതിനു മുകളിലോ ഉള്ളവരുടെയോ സേവനം ലഭിക്കും. നിലവിൽ പിജി വിദ്യാർഥികളോ  ജൂനിയർ ഡോക്ടർമാരോ മാത്രമാണ്  കാഷ്വാലിറ്റികളിൽ ചികിത്സ നൽകാൻ ഉണ്ടാകാറുള്ളൂ എന്ന്‌ നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ്‌ പ്രിൻസിപ്പൽ ഇടപെട്ട്‌ ഉയർന്ന തസ്‌തികകളിലുള്ള ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയത്‌.  ഇത് സംബന്ധിച്ച സർക്കുലർ മെഡിക്കൽ കോളേജിലെ മുഴുവൻ  വകുപ്പ് മേധാവികൾക്കും  16നുതന്നെ കൈമാറി.  ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് കാഷ്വാലിറ്റികളിൽ സീനിയർ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയത്‌.     ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയിൽ കർശന പരിശോധന നടത്തുന്നതിനും വീഴ്ച വരുത്തുന്ന സന്ദർഭങ്ങളിൽ  റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്‌. വീഴ്‌ച വരുത്തുന്ന ജീവനക്കാർക്കെതിരെയും നടപ്പാക്കാത്ത വകുപ്പ് മേധാവികൾക്കെതിരെയും കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. Read on deshabhimani.com

Related News