ഇല്ലിക്കൽ ബണ്ട് റോഡ് പുനർനിർമാണം തുടങ്ങി



തൃശൂർ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടൽ ഫലം കണ്ടു. മഴയിൽ തകർന്ന ഇല്ലിക്കൽ ബണ്ട് റോഡ് പുനർനിർമാണം തുടങ്ങി.  ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തര നവീകരണം എത്രയുംവേഗം പൂർത്തിയാക്കുമെന്ന് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി  വ്യക്തമാക്കിയിരുന്നു. തുടർന്ന്‌ തിങ്കളാഴ്‌ച ബണ്ട്‌ റോഡ്‌  പുനർനിർമാണം തുടങ്ങി. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് മന്ത്രി ആർ ബിന്ദു 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രവൃത്തിക്ക് ഭരണാനുമതിയും നൽകി. ബണ്ട് റോഡ് പൂർണമായും അരികുകെട്ടി പുനർനിർമിക്കാനാണ്‌ പദ്ധതി.    പുഴക്കരയിൽ മുളയ്‌ക്കു പകരം തെങ്ങിൻകുറ്റി അടിച്ചുതാഴ്‌ത്തി തെങ്ങ്‌ കൂട്ടിക്കെട്ടും. തുടർന്ന്‌  റോഡിനോട്‌ ചേർന്ന ഭാഗം കരിങ്കലും മെറ്റൽപ്പൊടിയും  നിറച്ച്‌ റോഡ്‌  ബലപ്പെടുത്തും.  കഴിഞ്ഞയാഴ്‌ചയിലെ കനത്തമഴയിൽ കരുവന്നൂർ പുഴയിലേക്കാണ്‌ ബണ്ട്‌ റോഡ്‌ ഇടിഞ്ഞുതാഴ്‌ന്നത്.  പ്രളയകാലത്ത് ഇടിഞ്ഞഭാഗം മണൽച്ചാക്കുകൾകൊണ്ട് തൽക്കാലം കെട്ടിയതാണ് വീണ്ടും ഇടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടർന്ന്‌ മന്ത്രി ആർ ബിന്ദുവും കലക്ടർ ഹരിത വി കുമാറും സ്ഥലത്തെത്തിയാണ്‌ പുനർനിർമാണ നടപടി  സ്വീകരിച്ചത്‌. Read on deshabhimani.com

Related News