സ്കൂളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ

ദീപക്


ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ബോയ്സ് സ്കൂളിൽ മധ്യവയസ്കൻ മർദനമേറ്റു മരിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിലായി. കണ്ണൂർ മയ്യിൽ സ്വദേശി ദീപക്കിനെയാണ് (25) തൃശൂർ റൂറൽ എസ്‌പി  ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ  ഇരിങ്ങാലക്കുട ഡിവൈഎസ്‌പി  ബാബു കെ തോമസ്, ഇൻസ്പെക്ടർ സുധീരൻ എസ് പി എന്നിവർ അറസ്റ്റു ചെയ്തത്.  കേസിലെ മറ്റൊരു പ്രതി അൻവർ അലിയെ ഒരാഴ്ച മുമ്പ്‌ അറസ്റ്റു ചെയ്തിരുന്നു. ഞായറാഴ്ച പാലക്കാട് കൽപ്പാത്തി പുഴയുടെ തിരത്തുനിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ചെറുപ്രായത്തിൽ തന്നെ സഹോദരനുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ പ്രതി റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാന്റുകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞിരുന്നത്.   മോഷണം, പിടിച്ചുപറി ഉപജീവനമാക്കി കഴിഞ്ഞിരുന്ന ഇയാൾ തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് പരിചയപ്പെട്ടയാളാണ് കൊല്ലപ്പെട്ട അജയനും മറ്റൊരു പ്രതിയായ അൻവർഅലിയും. പോക്കറ്റടിയിൽ നിന്നു ലഭിച്ച പണത്തെക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആറ്റിങ്ങൽ, തൃശൂർ ഈസ്റ്റ്, നെടുപുഴ , പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ ദീപക്കിന് മോഷണം, കവർച്ച, അടിപിടി കേസുകളുണ്ട്.  റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാന്റുകൾ, ഒഴിഞ്ഞ കെട്ടിടങ്ങളിലും ഉറക്കവുമായി നടക്കുന്ന പ്രതി വ്യായാമം  ചെയ്തും, മരച്ചില്ലകളിലും, കെട്ടിട ഭാഗങ്ങളിൽ തൂങ്ങിയും , പുഷ് അപ് ചെയ്തും സിക്സ് പാക്ക് ശരീരവുമായാണ് നടത്തം . കൊല്ലപ്പെട്ട അജയകുമാറിനെ ഇയാൾ എടുത്തു പൊക്കി നിലത്തടിച്ചിരുന്നു. ഞായറാഴ്ച കൽപ്പാത്തി പുഴയോരത്ത് പൊലീസ് സംഘത്തെ കണ്ട് ഓടിയ പ്രതിയെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പ്രതിരോധത്തിന് മുതിർന്നെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി.റൂറൽ എസ്‌പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ പ്രത്യേക അന്വേഷണ സംഘമായ ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ബാബു കെ തോമസ്, ഇൻസ്പെക്ടർ സുധീരൻ എസ്‌പി, എസ്ഐ എം എസ് ഷാജൻ, സി എം ക്ലീറ്റസ്, എഎസ്ഐ മാരായ പി ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, കെ വി  ജസ്റ്റിൻ,  സിപിഒ മാരായ ഇ എസ് ജീവൻ , സോണി സേവ്യർ ,  കെ എസ് ഉമേഷ്, ഷറഫുദ്ദീൻ, എം വി മാനുവൽ എന്നിവരാണ് കേസന്വേഷണം നടത്തിയത്. Read on deshabhimani.com

Related News