വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നിർമാണം: യുവാവ്‌ അറസ്‌റ്റിൽ

വിബിൻ


തൃശൂർ  വാഹനങ്ങളുടെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ്‌ വ്യജമായി നിർമിച്ച്‌ തട്ടിപ്പു നടത്തിയ കേസിൽ യുവാവ്‌ അറസ്‌റ്റിൽ. എറണാകുളം    ശക്തിയില്ലം ലൂയിസിന്റെ മകൻ  വിബി(35)നെയാണ്‌ തൃശൂർ മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ എം സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം വടുതലയിൽനിന്നും അറസ്റ്റ് ചെയ്തത്‌.  അപകടത്തെത്തുടർന്ന്‌ ഓട്ടോറിക്ഷയുടെ ഒരു ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിന് പരിക്ക് പറ്റിയയാൾ  കൊടുത്ത അപേക്ഷയിൽ പ്രതി വാഹനത്തിനുവേണ്ടി ഹാജരാക്കിയ ടാറ്റ എഐജി  കമ്പനിയുടെ ഇൻഷുറൻസ് പോളിസി  കോടതി ടാറ്റാ കമ്പനിക്ക് അയച്ചുകൊടുത്തിരുന്നു. ടാറ്റാ കമ്പനി പരിശോധിച്ചതിൽ  ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ്  കമ്പനി കൊടുത്തിട്ടില്ലെന്ന്‌ രേഖാമൂലം അറിയിച്ചു. തുടർന്ന്‌ ഇൻഷുറൻസ് കമ്പനി തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതി പ്രകാരമാണ്‌ മെഡിക്കൽ കോളേജ്‌ പൊലീസ്‌ അന്വേഷണം നടത്തിയത്‌.  ഓട്ടോറിക്ഷക്ക് ടാറ്റാ കമ്പനിയുടെ ഇൻഷുറൻസ് പോളിസി കൊടുത്ത മിണാലൂർ സ്വദേശിയായ പ്രദീഷിനെ പിടികൂടി  ചോദ്യം ചെയ്തതിൽ അനവധി  വ്യാജ ഇൻഷുറൻസ് പോളിസി  വിബിനിൽനിന്നും  വാങ്ങി വാഹന ഉടമകൾക്ക് കൊടുത്തിട്ടുള്ളതായി അറിവായി. തുടർന്ന്‌  സൈബർ സെല്ലിന്റെ  സഹായത്തോടെയാണ്‌ വിബിൻ  വാടകയ്‌ക്ക് താമസിക്കുന്ന വടുതലയിലുള്ള വീട്ടിൽനിന്നും അറസ്റ്റ് ചെയ്‌തത്‌.   ഓട്ടറിക്ഷകൾക്കായി ടാറ്റാ കമ്പനിയുടെ ഇൻഷുറൻസ് പോളിസി പ്രതി വിബിൻ  സ്വന്തം മൊബൈൽ ഫോണിൽ എഡിറ്റ്‌ ചെയ്‌ത്‌  കുറഞ്ഞ സംഖ്യക്ക്‌  ആവശ്യക്കാർക്ക് ഇൻഷുറൻസ് ഏജന്റുമാർ മുഖാന്തരം എത്തിച്ചു കൊടുക്കുകയായിരുന്നു രീതി.  ഏജന്റുമാർക്ക് 200 മുതൽ 300 രൂപവരെ കമീഷൻ കൊടുത്ത് ബാക്കിയുള്ള തുക പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഏജന്റുമാർ ട്രാൻസ്ഫർ ചെയ്ത് കൊടുത്തിരുന്നത്. പല ജിലകളിലും ടാറ്റാ കമ്പനിയുടെ പോളിസികൾ വ്യാജമായി പ്രിന്റ്‌ ചെയ്ത് കൊടുത്തിട്ടുണ്ട്‌.   പ്രതി 2015 കാലഘട്ടത്തിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ കള്ളനോട്ട് കേസിലെ പ്രതിയാണ്‌.   എറണാകുളം കോളേജിൽ 2006 ൽ എൽഎൽബി പഠനം പൂർത്തിയാക്കിയിട്ടുണ്ട്‌.  അന്വേഷക സംഘത്തിൽ സീനിയർ സിപിഒമാരായ   സുഭാഷ്, ഡിജോ എന്നിവരുമുണ്ടായിരുന്നു. Read on deshabhimani.com

Related News