തൃശൂരിനെ മാലിന്യമുക്ത ജില്ലയാക്കും



തൃശൂർ ‘ക്ലീൻ തൃശൂർ–- - എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന മുദ്രാവാക്യമു  യർത്തി ജില്ലയെ മാലിന്യമുക്തമാക്കുന്നതിന്‌ പദ്ധതികൾ. ശുചിപൂർണ ജില്ലാതല പദ്ധതിയുടെ ഭാഗമായി  29 ഡിവിഷനുകളിലെ 29  പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കും. ജില്ലാ പഞ്ചായത്തിന്റെ ചേലക്കര ജില്ലാ കൃഷിത്തോട്ടത്തിൽ എഫ്‌എസ്‌ടിപി പദ്ധതി പ്രകാരം സ്വീവേജ് ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കാൻ ഒരു കോടി രൂപ വകയിരുത്തി.  വേളക്കോട്‌ വ്യവസായ എസ്‌റ്റേറ്റിൽ ക്ലീൻ കേരള കമ്പനി പ്ലാസ്‌റ്റിക്‌ ഷ്രെഡിങ്‌ യൂണിറ്റ്‌ സ്ഥാപിച്ച്‌ പ്രവർത്തനം സജ്ജമായി. ശേഷിക്കുന്ന സ്ഥലത്ത്‌ ബയോ വേസ്‌റ്റ്‌ സംസ്‌കരണ പദ്ധതികൂടി തുടങ്ങും. ഹരിതകർമസേനയ്‌ക്ക്‌ വാഹനം വാങ്ങി നൽകുന്ന പദ്ധതി ഉടൻ നടപ്പാക്കും. മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്ന റീസൈക്ലിങ്‌ യൂണിറ്റുകൾ, ബയോ ബിന്നുകൾ, ബോധവൽക്കരണ പരിശീലന ക്ലാസുകൾ, ഹരിത കർമസേനയുടെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയ്‌ക്ക്‌ ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്.  Read on deshabhimani.com

Related News