യൂത്ത് കോൺഗ്രസ്, കെഎസ്‌യു ഗുണ്ടാസംഘത്തെ ഒറ്റപ്പെടുത്തണം: എസ്‌എഫ്‌ഐ



തൃശൂർ ഗവ. ലോ കോളേജിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്ന യൂത്ത് കോൺഗ്രസ് കെഎസ്‌യു ഗുണ്ടാ സംഘത്തെ ഒറ്റപ്പെടുത്തണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. സമാധാനപരമായ ക്യാമ്പസ് അന്തരീക്ഷം നിലനിന്നിരുന്ന  ലോ കോളേജിൽ പുറത്തുനിന്നുള്ള ഗുണ്ടകളുടെ സഹായത്തോടെ ക്യാമ്പസിനകത്തും പുറത്തും ആസൂത്രിതമായ രീതിയിൽ ആക്രമണം അഴിച്ചുവിടുകയാണ് യൂത്ത് കോൺഗ്രസ്, കെഎസ്‌യു ക്രിമിനൽസംഘം. മാർച്ച് 15ന് കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഗവ. ലോ കോളേജിലെ ചെയർമാനായി മത്സരിച്ച കെഎസ്‌യു നേതാവിന്റെ കനത്ത പരാജയത്തിൽ തുടങ്ങിയതാണ് കോളേജിലെ കെഎസ്‌യുവിന്റെ അക്രമങ്ങൾ.  കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയെ ആക്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത കോളേജ്‌ യൂണിയൻ ചെയർമാനടക്കമുള്ള ഭാരവാഹികളെ ആക്രമിക്കുന്ന സാഹചര്യവുമുണ്ടായി. വ്യാഴാഴ്‌ച ക്യാമ്പസിനു പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗുണ്ടകൾ തമ്പടിക്കുകയും ഇവരുടെ നിർദേശപ്രകാരം ക്യാമ്പസിനകത്ത്  വിദ്യാർഥികളെ ആക്രമിക്കുകയുമായിരുന്നു. ജനറൽ ആശുപത്രിയിൽ കയറിയും ആക്രമിച്ചു. ക്യാമ്പസുകളുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് കെഎസ്‌യു ക്രിമിനൽസംഘത്തെ വിദ്യാർഥി സമൂഹം ഒറ്റപ്പെടുത്തണമെന്നും ഇവർക്കെതിരെ പ്രതിരോധം ഉയർത്തണമെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക്കും പ്രസിഡന്റ്‌  ജിഷ്ണു സത്യനും  പ്രസ്താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News