വികസന ഗാഥയുമായി ജാഥ
നാളെ ജില്ലയിൽ



തൃശൂർ നവകേരള സൃഷ്ടിക്കായി, വീണ്ടും എൽഡിഎഫ് എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ വ്യാഴാഴ്‌ച ജില്ലയിലെത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയാണ്‌ ജില്ലയിൽ പര്യടനം നടത്തുക. വെള്ളിയാഴ്‌ച‌ തൃശൂരിൽ ജാഥ സമാപിക്കും.  സമാപന സമ്മേളനം സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും.  വ്യാഴാഴ്‌ച‌ രാവിലെ ഒമ്പതിന്‌ ചേലക്കര പ്ലാഴിയിൽനിന്ന്‌ ജാഥയെ ജില്ലയിലേക്ക്‌ ആനയിക്കും. ചേലക്കര ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ രാവിലെ പത്തിന്‌ ആദ്യ സ്വീകരണം. 11ന്‌ വടക്കാഞ്ചേരി ഓട്ടുപാറ ബസ്‌ സ്‌റ്റാൻഡ്‌, വൈകിട്ട്‌ നാലിന്‌ കുന്നംകുളം ചെറുവത്തൂർ മൈതാനം, അഞ്ചിന്‌‌ ഗുരുവായൂർ മണ്ഡലത്തിൽ ചാവക്കാട്‌ ടൗൺ, ആറിന്‌‌ നാട്ടിക, കയ്‌പമംഗലം മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണമായി വലപ്പാട്‌ ചന്തപ്പടിയിലും ജാഥയെ വരവേൽക്കും.   വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മാള ടൗൺ, 11ന്‌ ചാലക്കുടി, വൈകിട്ട്‌ നാലിന്‌ ഇരിങ്ങാലക്കുട പൂതംകുളം മൈതാനം, അഞ്ചിന്‌  പുതുക്കാട്‌ സെന്റർ എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകിട്ട് ആറിന്‌ ജാഥ തൃശൂരിൽ സമാപിക്കും. തൃശൂർ, ഒല്ലൂർ, മണലൂർ മണ്ഡലങ്ങൾ സംയുക്തമായാണ് തേക്കിൻകാട് മൈതാനിയിൽ സമാപന പരിപാടി സംഘടിപ്പിക്കുക. ജാഥയെ വരവേൽക്കാൻ ജില്ലയിലാകെ പ്രചാരണ പ്രവർത്തനം സജീവമായി. മണ്ഡലം, പഞ്ചായത്ത്‌, ബൂത്ത്‌ തലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിച്ച്‌ പ്രവർത്തനങ്ങൾ സജീവമാണ്‌. സ്വീകരണ കേന്ദ്രങ്ങളിൽനിന്ന്‌ അടുത്ത കേന്ദ്രം വരെ ബൈക്ക്‌ റാലി അകമ്പടിയേകും. സ്വീകരണകേന്ദ്രങ്ങളിൽ ജനങ്ങൾ ഒഴുകിയെത്തും. വാദ്യമേളങ്ങളും അകമ്പടിയേകും. Read on deshabhimani.com

Related News