കൂടപ്പുഴ തടയണ നവീകരണം തുടങ്ങി

കൂടപ്പുഴ തടയണ നവീകരണ പ്രവൃത്തികള്‍ പുനരാരംഭിച്ചപ്പോള്‍


ചാലക്കുടി കനത്ത മഴയെത്തുടർന്ന് നിർത്തി വച്ചിരുന്ന കൂടപ്പുഴ തടയണയുടെ നവീകരണം പുനരാരംഭിച്ചു. വേനൽ ആരംഭിച്ചതോടെ ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിലാണ് പണി തുടങ്ങിയത്‌.  മഴക്കാലം ആരംഭിക്കുന്നതിന് മുമ്പേ നിർമാണം പൂർത്തീകരിക്കാനാണ്‌  ലക്ഷ്യം.   ഏപ്രിൽ മാസത്തിൽ മഴ കനക്കുകയും പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെയാണ് നിർമാണം നിർത്തിവച്ചത്. വേനൽ മഴ കനത്തതിനെത്തുടർന്ന്   സിമന്റടക്കമുള്ള നിർമാണ സാമഗ്രികൾ വെള്ളത്തിൽ ഒഴുകി പ്പോപോവുകയും ചെയ്തിരുന്നു. 1996ലാണ് ചാലക്കുടിപ്പുഴയിലെ ജലവിതാനം നിലനിർത്തുന്നതിനായി കൂടപ്പുഴ ആറാട്ടുകടവിൽ പുഴയ്‌ക്ക് കുറുകെ തടയണ നിർമാണം ആരംഭിച്ചത്. എന്നാൽ നിർമാണം ആരംഭിച്ച് അധികം വൈകാതെ തന്നെ പല കാരണങ്ങളാൽ പണി നിലച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന തടയണയുടെ പ്രവൃത്തികൾ മുൻ എംഎൽഎ  ബി ഡി ദേവസിയുടെ ശ്രമഫലമായാണ് 2006ൽ പൂർത്തീകരിച്ചത്. 2018 ലെ മഹാപ്രളയത്തിൽ പുഴയിലൂടെ ഒഴുകി വന്ന മരത്തടികളിടിച്ച് തടയണയ്‌ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.   നവീകരണത്തിന് ഒരു കോടി രൂപയാണ് ജലസേചന വകുപ്പ് അനുവദിച്ചത്. കൂടാതെ തടയണയ്‌ക്ക് സമീപം മേലൂർ ഭാഗത്ത് പുഴയുടെ ഇടിഞ്ഞ ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുന്നതിന് 80ലക്ഷം രൂപയും അനുവദിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ നിന്നാണ് തുക. Read on deshabhimani.com

Related News