‘സഖാവ് കെ വി ’ ഡോക്യുമെന്ററി പ്രകാശിപ്പിച്ചു



നാട്ടിക സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും നാട്ടിക മണപ്പുറത്തെ സാമൂഹ്യ  സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ വി പീതാംബരനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശിപ്പിച്ചു.  തൃപ്രയാർ ശ്രീരാമതിയറ്ററിൽ നടന്ന ചടങ്ങിൽ ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കെ വി യുടെ ഭാര്യ കെ കെ സരസുവിന് നൽകിയാണ്‌  പ്രകാശിപ്പിച്ചത്‌. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എസ് ശർമ അധ്യക്ഷനായി. പ്രശസ്‌ത ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി–-ഷോർട്ട്‌ ഫിലിം സംവിധായകനുമായ ഇമ ബാബുവാണ്  സംവിധാനം ചെയ്തത്‌.  സിപിഐ എം ഏരിയ സെക്രട്ടറി  എം എ ഹാരീസ്ബാബു, മുൻ മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ, ടി ആർ ഹാരി, പ്രൊ.കെ യു അരുണൻ, പി ആർ കറപ്പൻ, കെ വിയുടെ മകൾ ഗായത്രി എന്നിവർ സംസാരിച്ചു. വി എൻ രണദേവ് സ്വാഗതവും ഇമ ബാബു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News