സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം ആർ ശ്യാം കൃഷ്ണന്

ആർ ശ്യാംകൃഷ്ണൻ


കുന്നംകുളം സി വി  ശ്രീരാമന്‍ സ്മൃതിപുരസ്‌കാരം  ആർ ശ്യാംകൃഷ്ണന്. മീശക്കള്ളൻ എന്ന ചെറുകഥാ സമാഹാരമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.  29ന് വൈകിട്ട്‌ അഞ്ചിന് കുന്നംകുളം മുനിസിപ്പൽ ലൈബ്രറി ഹാളിൽ ചേരുന്ന സി വി ശ്രീരാമൻ അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  യുവ എഴുത്തുകാര്‍ക്കായി സി വി ശ്രീരാമന്‍ ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കണ്ണൂർ ജില്ലയിലെ കൊളഞ്ചേരി സ്വദേശിയാണ് കഥാകൃത്ത് ആർ ശ്യാം കൃഷ്ണൻ.   കെ എ മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, വി മനോഹരൻ പേരകം എന്നിവരടങ്ങിയ ജൂറിയാണ് പുസ്തകം തെരഞ്ഞെടുത്തത്. 28,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ പുരസ്കാരം.    ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാകും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം വി നാരായണൻ സ്മാരക പ്രഭാഷണം നടത്തും. ട്രസ്റ്റ് ചെയര്‍മാന്‍ വി കെ ശ്രീരാമന്‍, സെക്രട്ടറി ടി കെ വാസു, എം എന്‍ സത്യന്‍, പി എസ് ഷാനു, അഷറഫ് പേങ്ങാട്ടയിൽ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News