കർഷകരുടെ ലോങ്‌ മാർച്ച്‌ ഇന്ന്‌



തൃശൂർ     ഒരു കിലോ റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ സംഭരിക്കുക, റബറിനെ കാർഷിക വിളയായി പരിഗണിക്കുക, റബർ ബോർഡ് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും കേരളത്തിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെ ഭാഗമായി ചൊവ്വാഴ്‌ച ജില്ലയിൽ ലോങ്‌ മാർച്ച്‌ നടക്കും. 25, 26 തിയതികളിൽ കേരള കർഷക സംഘം നേതൃത്വത്തിലാണ്‌ രാജ്‌ഭവൻ  മാർച്ചും ധർണയും നടത്തുന്നത്‌. 26 ന് 10,000 കർഷകർ പങ്കെടുക്കുന്ന അനുഭാവ സത്യാഗ്രഹവും രാജ്ഭവന് മുന്നിൽ നടക്കും. ഇതോടനുബന്ധിച്ച്‌  തൃശൂരിൽ ഓട്ടുപാറ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്ന്‌ രണ്ട്‌ ലോങ്‌ മാർച്ച്‌ ആരംഭിക്കും. ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ തൃശൂർ ആശുപത്രിപ്പടിയിൽ സംഗമിച്ച് നടുവിലാൽ പരിസരത്ത് സമാപിക്കും. സമാപന സമ്മേളനം സംസ്ഥാന ജോയിന്റ്‌  സെക്രട്ടറി എ സി  മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.   ചൊവ്വ രാവിലെ എട്ടിന്‌  ഓട്ടുപാറയിൽ ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി നയിക്കുന്ന മാർച്ച് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യും.  എം എം അവറാച്ചൻ വൈസ്‌ ക്യാപ്‌റ്റനും  പി എ ബാബു മാനേജരുമാണ്‌. രാവിലെ എട്ടിന്‌ പുതുക്കാട് നിന്നുള്ള മാർച്ച്‌  ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ് നയിക്കും. സിഐടിയു  അഖിലേന്ത്യാ കൗൺസിൽ അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്യും. വൈസ് ക്യാപ്റ്റൻ  കെ വി സജുവും മാനേജർ ടി എ  രാമകൃഷ്ണനുമാണ്‌. 26 ന്റെ തിരുവനന്തപുരം മാർച്ചിൽ  ജില്ലയിൽനിന്നും 250 കർഷകർ പങ്കെടുക്കും. കർഷക ലോങ് മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ കർഷകരോടും കർഷക സംഘം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.   Read on deshabhimani.com

Related News