തപാൽ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

തപാൽ സ്വകാര്യവൽക്കരണത്തിനെതിരായ പ്രതിഷേധ ധർണ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ തപാൽ സ്വകാര്യവൽക്കരണത്തിനെതിരെ  പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. സിഎസ്‌സി ഡാക് മിത്രയെന്ന പേരിൽ തപാൽ മേഖലയിൽ പ്രവർത്തനമാരംഭിച്ച സ്വകാര്യ ഏജൻസികളുടെ പ്രവർത്തനം നിരോധിക്കുക, ആർഎംഎസ് സെക്ഷനുകൾ നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കുക, ഒഴിവുകൾ ശരിയായി കണക്കാക്കി നിയമനം നടത്തുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പാലിക്കുക, ജിഡിഎസ്, പാർട്ട്‌ടൈം കണ്ടിജെന്റ് ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൻഎഫ്‌പിഇ, എഫ്‌എൻപിഒ  സംഘടനകളുടെ സംയുക്ത  സമര സമിതിയുടെ നേതൃത്വത്തിൽ തൃശൂർ പോസ്റ്റൽ സൂപ്രണ്ട്‌ ഓഫീസിനു മുന്നിലായിരുന്നു സമരം.  കേന്ദ്ര ജീവനക്കാരുടെ  കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി  ശ്രീകുമാർ ധർണ ഉദ്ഘാടനം ചെയ്തു.  ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്‌ ജോൺസൺ ആവോക്കാരൻ അധ്യക്ഷനായി. സമര സമിതി കൺവീനർ ഐ ബി ശ്രീകുമാർ, കെ എം സാജൻ, ആർഎംഎസ് ഇകെ ഡിവിഷൻ കെ എം ദീപക് , സി ജെ  വിത്സൺ,  കെ കെ അശോകൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News