പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി നാളെ



കൊടകര പുത്തുകാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കാവില്‍ ദേശക്കാരുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച ആഘോഷിക്കും. തിങ്കൾ വൈകിട്ട് 5 ന് ആനച്ചമയപ്രദര്‍ശനവും 6.30 ന് വിവിധകലാപരിപാടികളും ഉണ്ടാകും. ചൊവ്വ രാവിലെ എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പകൽ 12ന് കലാപീഠം ഹരീഷ് പശുപതിയുടെ ചാക്യാര്‍കൂത്ത്, 2 30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, തുടര്‍ന്ന് പാണ്ടിമേളം എന്നിവ നടക്കും. 8.10 ന് വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, രാത്രി 9ന് കാളകളി, 12 ന് ദാരിക -കാളി വരവ്, 1 ന് തട്ടിന്‍മേല്‍കളി,  പുറത്തേക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, 3.30ന് കരിമരുന്നു പ്രയോഗം, മേളം. അനുഷ്ഠാനകലാരൂപങ്ങളുടെ വരവ് എന്നിവ നടക്കും. മേളത്തിന് പെരുവനം കുട്ടന്‍മാരാരും  പഞ്ചവാദ്യത്തിന് ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും നേതൃത്വം നൽകും. Read on deshabhimani.com

Related News