അവിട്ടത്തൂർ ക്ഷേത്രോത്സവം കൊടിയേറ്റം നാളെ



ഇരിങ്ങാലക്കുട  അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 24 മുതൽ ഫെബ്രുവരി രണ്ട് വരെ നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ചൊവ്വാഴ്ച വൈകിട്ട് 6.30 ന് കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. രാത്രി 8.30 നാണ് കൊടിയേറ്റം. വൈകിട്ട് 6.30 മുതൽ നൃത്തനൃത്യങ്ങൾ, തിരുവാതിരക്കളി, ഭക്തി ഗാനമേള, നാടകം, കഥകളി, ചാക്യാർ കൂത്ത് എന്നീ പരിപാടികൾ അരങ്ങേറും. 31 ന് വലിയ വിളക്കും ഫെബ്രുവരി ഒന്നിന് പള്ളിവേട്ടയും ആഘോഷിക്കും. രണ്ടിന് രാവിലെ ഒമ്പതിന് ആറാട്ട്.  ഡോ. ഹരിതം മുരളി,  കെ കെ കൃഷ്ണൻ നമ്പൂതിരി, എ സി സുരേഷ് വാര്യർ, സി സി സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News