കാവടി പൂര മഹോത്സവം 
ചടങ്ങുമാത്രം



ഇരിങ്ങാലക്കുട  കോവിഡ് വ്യാപന ഭീഷണിയില്‍ എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവം ചടങ്ങുകള്‍ മാത്രമായി ആഘോഷിച്ചു. ഒരു പീലിക്കാവടി മാത്രം നാഗസ്വരത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തി അഭിഷേകം നടത്തി. ഞായറാഴ്ച രാത്രി എട്ടിന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. 24ന് രാവിലെ വിശേഷാല്‍ പൂജ, അഭിഷേകം എന്നിവയ്ക്കുശേഷം ഒമ്പതിന് ആറാട്ട് ബലി, 9.30ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കല്‍, പഞ്ചവിശംതി കലശാഭിഷേകം, മംഗളപൂജ എന്നിവയോടെ മഹോത്സവം  സമാപിക്കും. Read on deshabhimani.com

Related News