വിലയില്ല; കുമ്പളം തന്നു വമ്പൻ പണി

കൃഷിയിടത്ത് കൂട്ടിയിട്ടിരിക്കുന്ന കുമ്പളങ്ങ


ചാലക്കുടി കുമ്പളങ്ങ വാങ്ങാൻ ആളില്ലാതായതോടെ കർഷകർ ദുരിതത്തിലായി. ഏറെ പ്രതീക്ഷയോടെ കടമെടുത്ത പണമുപയോഗിച്ച് കുമ്പളങ്ങ കൃഷിയിറക്കിയ കർഷകരാണ് ഇപ്പോൾ ബുദ്ധിമുട്ടിലായിരിക്കുന്നത്. കോട്ടാറ്റ് പാടശേഖരത്ത് നിരവധി കർഷകരാണ് വിപണി മുന്നിൽക്കണ്ട് വ്യാപകമായി കുമ്പളങ്ങ കൃഷിചെയ്തത്. എന്നാൽ വിളവെടുപ്പായതോടെ വില കുത്തനെ താഴുകയും ആവശ്യക്കാർ ഇല്ലാതാവുകയും ചെയ്തു.  പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുത്താൽ പോലും കിലോയ്ക്ക് മൂന്നുരൂപയിൽ കൂടുതൽ ലഭിക്കില്ല. കൃഷിയിടത്തുനിന്നും ഇവ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കാൻ തന്നെ തൊഴിലാളികളുടെ കൂലിയടക്കം ഇതിന്റെ ഇരട്ടിയിലധികം വേണ്ടിവരും. അതിനാൽ കുമ്പളങ്ങ പൊട്ടിച്ച് കൃഷിയിടത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ് കർഷകർ. പാകമെത്തിയിട്ട് പോലും പല കർഷകരും ഇവ പൊട്ടിച്ചെടുത്തിട്ടുപോലുമില്ല. വിവാഹ അഘോഷങ്ങൾ കുറഞ്ഞതാണ് വിലയിടിവിന് കാരണമായി പറയുന്നത്. തമിഴ്‌നാട്ടിലേക്കും മുൻ കാലങ്ങളിൽ ഇവിടെനിന്ന് കയറ്റിപ്പോയിരുന്നു. എന്നാൽ ഇപ്പോൾ അവിടേയും കുമ്പളങ്ങക്ക് ഡിമാൻഡില്ലാതായി.  പതിയാംപറമ്പിൽ ജോണി, എടാട്ടുകാരൻ ജോസ്, പാലമറ്റത്ത് ജോണി തുടങ്ങിയ കർഷകരുടെ ഏക്കർകണക്കിന് കൃഷിയിടത്ത് പാകമെത്തിയ കുമ്പളങ്ങ വാങ്ങാൻ ആളില്ലാത്തതിനെത്തുടർന്ന് നശിക്കുകയാണ്. Read on deshabhimani.com

Related News