കോൺഗ്രസ്‌ 
എംപിമാരുള്‍പ്പടെ 
145 പേര്‍ക്കെതിരെ കേസ്‌



പാലിയേക്കര പാലിയേക്കര  ടോൾ പ്ലാസ വളയൽ മാർച്ചിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ   കോൺഗ്രസ്‌  എംപിമാരുൾപ്പടെ 145 പേർക്കെതിരെ  കേസെടുത്തു. ടി എൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവരാണ് ഒന്നും രണ്ടും പ്രതികകൾ.  ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂർ,   അനിൽ അക്കര,  ജോസഫ് ടാജറ്റ് എന്നിവരെ കൂടാതെ കണ്ടാലറിയാവുന്ന 145 പേർക്കെതിരെയാണ്‌  പുതുക്കാട് പൊലീസ്‌ കേസെടുത്തത്‌.  ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച  നടത്തിയ ടോൾപ്ലാസ വളയൽ സമരത്തിൽ   ദേശീയപാത അതോറിറ്റിക്ക് 7,05,920 രൂപയുടെ നഷ്ടം  ഉണ്ടാക്കി എന്നാണ് കേസ്.  സമരത്തിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.   ടി എൻ പ്രതാപൻ എംപി താഴെ വീണ് കെെക്ക്  പരിക്കേറ്റു. സംഘർഷത്തിനിടെ പ്രവർത്തകർ ടോൾപ്ലാസ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടിരുന്നു.  ഇലക്ട്രോണിക്സ് ഉപകരണങ്ങളും കാമറകളും ബാരിയറുകളും ചെടിച്ചട്ടികളുമുൾപ്പടെ തകർത്തെന്ന് കാണിച്ചാണ് കെസെടുത്തത്‌.   കലക്ടർ വി ആർ കൃഷ്ണതേജ, റൂറൽ എസ്പി  ഐശ്വര്യ ഡോങ്‌ഗ്രെ,  ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ്‌  അടങ്ങുന്ന സംഘം സ്ഥലത്തെത്തിയിരുന്നു.  Read on deshabhimani.com

Related News