ഇറ്റ്‌ഫോക്ക് 2024: അപേക്ഷ ക്ഷണിച്ചു



തൃശൂർ കേരള സംഗീത നാടക അക്കാദമി  നടത്തുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവത്തിനുള്ള (ഇറ്റ്‌ഫോക്ക്) ഒരുക്കങ്ങൾ ആരംഭിച്ചു.  2024 ഫെബ്രുവരിയിൽ നടക്കുന്ന  നാടകോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാസംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇറ്റ്ഫോക്കിന്റെ വെബ്സൈറ്റായ https://theatrefestivalkerala.com  ൽ  അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭ്യമാണ്.  നാടകത്തെയും നാടകസംഘത്തെയും കുറിച്ചുള്ള വിശദാംശങ്ങളും അവതരണത്തിന്റെ വീഡിയോ പതിപ്പും അപേക്ഷയോടൊപ്പം നൽകണം. പൂർണവിവരങ്ങൾ നൽകാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.  നവംബർ 15 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്ക് mailitfok@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 8593886482. Read on deshabhimani.com

Related News