നനഞ്ഞ പടക്കമായി ഇഡി ;
പുതിയ കഥയുമായി കോൺഗ്രസ്‌



തൃശൂർ  കരുവന്നൂർ കേസിൽ സിപിഐ എം നേതാക്കളെ കുടുക്കാൻ  ഇഡി നിരത്തിയ വാദങ്ങളെല്ലാം നനഞ്ഞ പടക്കമായതിന്റെ ജാള്യതയിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌. ഇത്‌ മറയ്‌ക്കാൻ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും എഐസിസി അംഗം അനിൽ അക്കരയും കോൺഗ്രസ്‌ മുഖപത്രവും രംഗത്തെത്തി. സിപിഐ എമ്മും ബിജെപിയും തമ്മിൽ രഹസ്യ ബന്ധമുണ്ടെന്നാണ്‌ ഇവരുടെ പുതിയ ആരോപണം.  തൃശൂരിൽ അനിൽ അക്കരയും ബിജെപിയും തമ്മിലുള്ള ഒത്തുകളി പലവട്ടം ജനം കണ്ടതാണ്‌. വടക്കാഞ്ചേരിയിൽ ലൈഫ്‌ പദ്ധതിയിലെ  ഫ്ലാറ്റ്‌ നിർമ്മാണം തടയാൻ അനിൽ അക്കരയാണ്‌ സിബിഐക്ക്‌ പരാതി നൽകിയത്‌. ഉടൻ കേസെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്തായിരുന്നു ഇത്‌.  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്‌തീൻ എംഎൽഎയുടെ  വീട്ടിൽ ഇഡി റെയ്‌ഡ്‌ നടത്തിയപ്പോൾ മാധ്യമങ്ങളെ അറിയിച്ചതും അനിൽ അക്കരെയാണ്‌. കോൺഗ്രസ്‌ ഭരിച്ചിരുന്ന നടത്തറ തൊഴിലാളി സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു.  ഒല്ലൂർ പടവരാട്‌ ആസ്ഥാനമായ  സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലും കോൺഗ്രസ്‌ നേതാക്കൾ ബിജെപിയുമായി  കൈകോർത്തു.  അതുവഴി ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്‌  സഹകരണ പ്രസിഡന്റായി.  ഇതെല്ലാം മുന്നിലുള്ളപ്പോഴാണ്‌ കോൺഗ്രസിന്റെ നട്ടാൽ കുരുക്കാത്ത പുതിയ ആരോപണം. Read on deshabhimani.com

Related News