ശ്രീനാരായണ ഗുരു 
മഹാസമാധി ദിനം ആചരിച്ചു

എസ്എൻഡിപി യോഗം പുതുക്കാട് യൂണിയൻ സംഘടിപ്പിച്ച ഗുരുസമാധി ദിനാചരണം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ ശ്രീനാരായണ ഗുരുവിന്റെ  മഹാസമാധി ദിനം നാടെങ്ങും ആചരിച്ചു.  എസ്എൻഡിപി യോഗം യൂണിയനുകളുടെ നേതൃത്വത്തിൽ  പ്രാർഥന, പുഷ്പാർച്ചന, പ്രഭാഷണം എന്നീ ചടങ്ങുകൾ സംഘടിപ്പിച്ചു. തൃശൂർ യൂണിയനിൽ യോഗം അസി. സെക്രട്ടറി കെ വി സദാനന്ദൻ  ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഐ ജി പ്രസന്നൻ അധ്യക്ഷനായി.  മണ്ണുത്തിയിൽ യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് ഉദ്ഘാടനം ചെയ്‌തു. ഇ കെ സുധാകരൻ അധ്യക്ഷനായി. കൊടുങ്ങല്ലൂർ ലോകമലേശ്വരം ശ്രീ ഗുരുദേവ സമാജത്തിന്റെ ആഭിമുഖ്യത്തിൽ  വിദ്യാർഥികൾക്ക്‌ അവാർഡ് വിതരണം നടത്തി അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഒ കെ ഹർഷകുമാർ അധ്യക്ഷനായി. കൊടുങ്ങല്ലൂർ യൂണിയന്റെ  നേതൃത്വത്തിൽ നടന്ന ദിനാചരണം വിവിധ ചടങ്ങുകളോടെ നടന്നു.  തലപ്പിള്ളി താലൂക്ക്  യൂണിയനിൽ  ഗുരുദേവ കൃതികളുടെ പാരായണം, അഖണ്ഡനാമജപം, തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിച്ചു.വടക്കാഞ്ചേരി എസ്എൻഡിപി ശാഖാ യോഗത്തിന്റെ നേതൃത്വത്തിലും വിവിധ ചടങ്ങുകൾ നടന്നു.പുതുക്കാട് യൂണിയന്റെ ചടങ്ങുകൾ  കെ കെ രാമചന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു.  യൂണിയൻ പ്രസിഡന്റ് സി ജെ ജനാർദനൻ അധ്യക്ഷനായി. എസ്എന്‍ഡിപി യോഗം കൊടകര യൂണിയനില്‍ പ്രസിഡന്റ്‌ സുന്ദരന്‍ മൂത്തമ്പാടന്‍ നേതൃത്വം നൽകി Read on deshabhimani.com

Related News