പ്രതിസന്ധിയിലായി 
കളിമൺപാത്ര വിപണി

വെള്ളാറ്റഞ്ഞൂരിലെ കളിമൺപാത്ര നിർമാണ കേന്ദ്രം


വെള്ളാറ്റഞ്ഞൂർ കോവിഡിൽ കുതിർന്ന് കളിമൺപാത്രവിപണി. പ്രതിസന്ധിയിൽ കുംഭാര സമുദായാംഗങ്ങൾ. മഹാമാരിയുടെ വരവോടെ കളിമൺപാത്ര നിർമാണമേഖലയും പ്രതിസന്ധിയിലാണ്. മലയാളിയുടെ അടുക്കളയിൽ തിരികെ സ്ഥാനമുറപ്പിക്കാൻ മൺപാത്ര നിർമാതാക്കളുടെ ശ്രമം തുടരുന്നതിനിടയിലാണ് വെല്ലുവിളിയായി  കോവിഡ് എത്തിയത്. ഉണ്ടാക്കിയ പാത്രങ്ങൾ മുഴുവൻ കെട്ടിക്കിടക്കുകയാണ്‌. പാതയോരങ്ങളിലെ വിപണന കേന്ദ്രങ്ങളിലേക്ക് ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണെന്നും തൊഴിലാളികൾ പറയുന്നു.  കുംഭാര സമുദായത്തിന്റെ ജീവിതമാർഗമായ കുലത്തൊഴിലിന്റെ ഭാഗമായി നിർമിക്കുന്ന മൺപാത്രങ്ങൾ ഒരു  സംസ്‌കാരത്തിന്റെ പിന്തുടർച്ചകൂടിയാണ്. വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, വേലൂർ തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങളാണ്  മൺപാത്ര നിർമാണം തുടരുന്നത്.  തെലുങ്ക് കലർന്ന ഭാഷ സംസാരിക്കുന്ന ഇവർ  തലമുറകൾക്കു മുമ്പ് ആന്ധ്രാപ്രദേശിൽനിന്നും കുടിയേറി പാർത്തവരാണെന്നും പറയുന്നു.  മൺപാത്ര വിപണി തകർന്നു തുടങ്ങിയതോടെ  പുതുതലമുറ മറ്റു ജോലികൾ തേടി പോവുകയാണ്‌ . തങ്ങളുടെ ജീവിതത്തിന് കരുതലൊരുക്കാൻ വലിയ ഇടപെടൽ നടത്തണമെന്നും കുടുംബം അനുദിനം പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളതെന്നും  കളിമൺ പാത്ര നിർമാണത്തൊഴിലാളി  പാത്രമംഗലം ചെറുകുന്നത്ത്  തങ്കുട്ടൻ പറഞ്ഞു.   Read on deshabhimani.com

Related News