അനാമിക നേടി 
1200

അനാമിക


ചാലക്കുടി എസ്എസ്എൽസി പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്ന അനാമിക പ്ലസ് ടു വിന് മുഴുവൻ മാർക്കും നേടി കൊരട്ടിക്ക് അഭിമാനമായി. പാലപ്പിള്ളി മുല്ലപ്പറമ്പിൽ അജിത്കുമാറിന്റേയും ഷിജിയുടേയും രണ്ടാമത്ത മകളായ അനാമികയാണ് കൊരട്ടിയുടെ താരമായി മാറിയത്. അഞ്ചാം ക്ലാസ്‌ മുതൽ കൊരട്ടി എംഎഎംഎച്ച്എസ് ലാണ് പഠിച്ചത്.  അഗ്രികൾച്ചർ ഡിപ്ലോമക്കാരിയായ സഹോദരി അഞ്ചിമയാണ് പഠനത്തിൽ സഹായിച്ചത്. പ്ലസ് ടു വിന് കോമേഴ്‌സ് ഗ്രൂപ്പാണെടുത്ത് പഠിച്ചത്. ബിരുദത്തിന് പോകാനാണ് താൽപ്പര്യം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അച്ഛൻ അജിത്കുമാർ. അമ്മ ഷിജി കൊരട്ടി കിൻഫ്രയിലെ ജീവനക്കാരിയാണ്. Read on deshabhimani.com

Related News