കുഞ്ഞുങ്ങൾക്ക്‌ ലൈംഗിക പീഡനം: പ്രതിക്ക്‌ 5 വർഷം കഠിനതടവ്‌

ബാബു


തൃശൂർ മൂന്നു കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചയാൾക്ക്‌ ഒരു കേസിൽ  അഞ്ചുവർഷം കഠിന തടവും   50,000 രൂപ പിഴയും . താന്ന്യം കിഴക്കേനട  പൈനൂർ   കുന്തറ വീട്ടിൽ  ബാബു(50)വിനെയാണ്‌  തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി എൻ വിനോദ്  പോക്സോ നിയമ പ്രകാരം  ശിക്ഷിച്ചത്‌. പിഴത്തുക ഇരയായ കുഞ്ഞിന് നഷ്ടപരിഹാരമായി നൽകാനും വിധിച്ചു. 2019 -ൽ അന്തിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലെ അഞ്ചു വയസ്സുകാരി അമ്മയോട് വിഷയം പറയുന്നത് കേട്ട മറ്റു കുഞ്ഞുങ്ങളും തങ്ങളെ ഉപദ്രവിച്ചെന്ന്‌ വെളിപ്പെടുത്തി. രണ്ടു കേസുകൾ വിചാരണ നടന്നു കൊണ്ടിരിക്കയാണ്.   പ്രോസിക്യൂഷനുവേണ്ടി അഡ്വ. ലിജി മധു ഹാജരായി. Read on deshabhimani.com

Related News