മതസാഹോദര്യത്തിന്റെ സന്ദേശവുമായി ബിഷപ്പും മൗലവിയും

കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സമ്മേളനത്തിനെത്തിയവർ


ഇരിങ്ങാലക്കുട  മാനവിക കൂട്ടായ്മ രൂപീകരിക്കണമെന്നും അതിലൂടെയാണ് നാടിന്റെ വികസനം സാധ്യമാവുകയുള്ളൂവെന്നം ഇരിങ്ങാലക്കുട രൂപത ബിഷപ്‌ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ സംഘടിപ്പിച്ച മതസൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പെരുന്നാളും ഈദുള്‍ഫിത്തറും ഉത്സവവും എല്ലാ മതസ്ഥരും ആഘോഷിക്കുന്നത് ഇരിങ്ങാലക്കുടയുടെ പ്രത്യേകതയാണെന്നും ടൗണ്‍ ജുമാമസ്ജിദ് ഇമാം കബീര്‍ മൗലവി പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷയായി. ഇരിങ്ങാലക്കുട ആര്‍ഡിഓ ഹാരീസ്, കത്തിഡ്രല്‍ വികാരി പയസ് ചിറപ്പണത്ത്, നഗരസഭാ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി, നിസാര്‍ അഷറഫ്, ടെല്‍സണ്‍ കോട്ടോളി, ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,   എം സംഗീത എന്നിവർ സംസാരിച്ചു. അന്നദാനത്തിലും പങ്കെടുത്താണ് വിശിഷ്ടാതിഥികള്‍ മടങ്ങിയത്. Read on deshabhimani.com

Related News