ആറാട്ടുപുഴ പൂരം: ചമയസമർപ്പണം 27ന്

ആറാട്ടുപുഴ പൂരത്തിനൊരുക്കിയ ആനച്ചമയങ്ങൾ


ചേർപ്പ് ആറാട്ടുപുഴ പൂരം ആനച്ചമയങ്ങള്‍ ഒരുങ്ങി. ക്ഷേത്രനടയിൽ  27ന് വെെകിട്ട് അഞ്ചുമുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും. വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍, പട്ടുകുടകള്‍,  ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയുടെ നവീകരണവും പുതുതായി ഒരുക്കുന്ന  ചമയങ്ങളുടെ നിർമാണവും പൂർത്തിയായി. തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനു വേണ്ട വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും  സമര്‍പ്പിക്കും. ആനച്ചമയങ്ങളിൽ കുടയുടെ ഒറ്റല്‍ പെരുമ്പിള്ളിശേരി സ്മിതേഷ് ശശിധരനാണ് നിർമിച്ചത്. സ്വര്‍ണം മുക്കല്‍ ചേര്‍പ്പ് കെ എ ജോസും തുന്നൽ തൃശൂര്‍ വി എന്‍ പുരുഷോത്തമനും  മണിക്കൂട്ടം, കുടയുടെ മകുടങ്ങള്‍ എന്നിവ മിനുക്കൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും വിവിധ തരം വിളക്കുകള്‍, കെെപ്പന്തത്തിന്റെ നാഴികള്‍ എന്നിവയുടെ പോളിഷ് ഇരിങ്ങാലക്കുട ബെല്‍വിക്സ് എന്ന സഹകരണ സ്ഥാപനവുമാണ് നിർവഹിച്ചത്. ആലവട്ടം, ചാമരം എന്നിവ  എരവിമംഗലം രാധാകൃഷ്ണനാണ് ഒരുക്കിയത്. പൂരം കൊടിയേറ്റം മാർച്ച് 28നും തിരുവാതിരവിളക്ക് 30ന് വെളുപ്പിനും പെരുവനം പൂരം  31നും ആറാട്ടുപുഴ തറക്കൽ പൂരം ഏപ്രിൽ 2നും ആറാട്ടുപുഴ പൂരം ഏപ്രിൽ 3നുമാണ്. Read on deshabhimani.com

Related News