സ്റ്റാറ്റ്യൂട്ടറി 
പെൻഷൻ 
പുനഃസ്ഥാപിക്കണം

കെഎസ്‌എസ്‌പിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പട്ടിക്കാട്‌ നടന്ന പ്രകടനം


പട്ടിക്കാട് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന്  കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ഭരണഘടന നേരിടുന്ന  വെല്ലുവിളി എന്ന വിഷയത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് പ്രഭാഷണം നടത്തി. സംഗീത നാടക അക്കാദമി ചെയർമാൻ കരിവെള്ളൂർ മുരളി സാംസ്കാരിക സമ്മേളനവും അഡ്വ. കെ ആർ വിജയ വനിതാസമ്മേളനവും ഉദ്ഘാടനംചെയ്തു.   ഇ  വി ദശരഥൻ, കെ. ചന്ദ്രമോഹനൻ, വി വി പരമേശ്വരൻ, കെ  എം ശിവരാമൻ, പി വി  പത്മനാഭൻ, വി കെ ഹാരിഫാബി, എ പി ജോസ്, കെ കെ കാർത്തികേയൻ, എം തുളസി എന്നിവർ സംസാരിച്ചു. സമാപനത്തോടനുബന്ധിച്ച് ഉജ്വല പ്രകടനം നടന്നു.  പട്ടിക്കാട് സെന്ററിൽ ചേർന്ന സമാപനയോഗം ജില്ലാ പഞ്ചായത്ത് അംഗം   പി എസ്‌ വിനയൻ ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News