ആനക്കാരെ 
നിയമിക്കുന്നു



ഗുരുവായൂർ  ഗുരുവായൂർ ദേവസ്വം ആനത്താവളത്തിൽ   പത്ത്‌ ആനക്കാരെ   താൽക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്‌ച ഏപ്രിൽ മൂന്നിന്‌ രാവിലെ 10ന് പുന്നത്തൂർ കോട്ടയിൽ.  യോഗ്യരായ, ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. മലയാളം എഴുതാനും വായിക്കാനും അറിയണം. രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായം 2023 ജനുവരി ഒന്നിന് 20 നും 36 നും മധ്യേ.  സംവരണ വിഭാഗത്തിന്  വയസ്സിളവുണ്ടാകും. യോഗ്യത, വയസ്സ്‌,  ജാതി, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന  രേഖകളും പകർപ്പും  വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും സഹിതം കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂർ മുമ്പ്‌ എത്തണം. വിശദ വിവരങ്ങൾ ദേവസ്വം വെബ്സൈറ്റിൽ നിന്നും 0487-2556 335 ,  251 നമ്പറിലും  ലഭ്യമാണ്. Read on deshabhimani.com

Related News