300 താരങ്ങൾക്ക് ചികിത്സയേകി മെഡിക്കൽ സംഘം



കുന്നംകുളം  നാലു ദിവസങ്ങളിലായി നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മൂന്നൂറ് താരങ്ങൾക്ക് പ്രാഥമിക ചികിത്സ നൽകി  മെഡിക്കൽ ടീം. മത്സരങ്ങൾക്കിടെ കാലിന്റെ എല്ലുകൾക്ക് ചിന്നൽ പറ്റിയ 19 പേരെ ആശുപത്രികളിലേക്ക് മാറ്റി. ചികത്സതേടിയവരിലേറെയും മസിൽ പിടിത്തം, ഉളുക്ക്, ചതവ്, നെഞ്ചെരിച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്ഥതകൾക്കായിരുന്നു. മെഡിസിൻ , ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിലായി ഡോക്ടർമാർ, നഴ്സുമാർ, ഫാർമസി, ഫിസിയോതെറാപ്പി ഉൾപ്പെടെ എഴുപതംഗ സംഘമാണ് മെഡിക്കൽ ടീമിലുണ്ടായിരുന്നത്.  താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠൻ ചെയർമാനും ശബരിമല അട്ടത്തോട് ഗവ. ട്രൈബൽ സ്കൂൾ പ്രധാനാധ്യാപകൻ ബിജു തോമസ് കൺവീനറുമായ കമ്മിറ്റിയാണ് മെഡിക്കൽ ടീമിന്റെ നേതൃത്വം.  നാൽപ്പതംഗ വളണ്ടിയർമാരും രംഗത്തുണ്ടായി. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോ കാൻ ഏഴ് ആംബുലൻസുകളും ഒരുക്കിയിരുന്നു. Read on deshabhimani.com

Related News