ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ആഘോഷിക്കും



 ഗുരുവായൂർ  ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതി ആഘോഷം  വിപുലമായി നടത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രപ്രവേശന സത്യഗ്രഹസമര നവതിക്കൊപ്പം ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവർണജൂബിലിയും  ആഘോഷിക്കും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം പിന്നോക്ക ക്ഷേമം പാർലമെന്ററികാര്യ വകുപ്പുമന്ത്രി  കെ രാധാകൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള സാമൂഹിക – രാഷ്ട്രീയ – സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിക്കും. നവംബർ ആദ്യവാരംതന്നെ പരിപാടി നടക്കും. സ്മരണിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട് .ശ്രീഗുരുവായൂരപ്പൻ –-ചെമ്പൈ പുരസ്കാര ജേതാവിനെ നിശ്ചയിക്കാനുള്ള പുരസ്കാര നിർണയ സമിതി യോഗം തീരുമാനിച്ചു. ഉദയാസ്തമയപൂജ വഴിപാടുകാരന് അഞ്ചുപേരെ മാത്രം പൂജയ്‌ക്ക് പങ്കെടുപ്പിക്കാൻ  അനുമതി നൽകി. ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച വിളക്കുകളും  നിലവിൽ ഉപയോഗിക്കാത്ത വിവിധ സാധനങ്ങളും  നവംബർ 15 മുതൽ പരസ്യലേലത്തിൽ വിറ്റഴിക്കും. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് അധ്യക്ഷനായി. Read on deshabhimani.com

Related News