ചാർപ്പയിൽ ഉരുള്‍പൊട്ടല്‍ സാധ്യത തള്ളാതെ റവന്യൂ ഉദ്യോഗസ്ഥര്‍



ചാലക്കുടി ചാർപ്പ വെള്ളച്ചാട്ടത്തിന് മുകളിൽ വനമേഖലയിൽ ഉരുൾപൊട്ടൽ സാധ്യത തള്ളിക്കളയാതെ റവന്യൂ ഉദ്യോഗസ്ഥർ. മഴവെള്ളപ്പാച്ചിലിന് പിന്നിൽ ഉരുൾപൊട്ടലാകുമോ എന്ന സംശയം തള്ളിക്കളയാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. പരിശോധന നടത്തിയാലേ വ്യക്തത വരികയുള്ളൂ. ഉരുൾപൊട്ടൽ അല്ലെന്ന നിഗമനമായിരുന്നു ആദ്യം. എന്നാൽ ലഭ്യമായ വിവരമനുസരിച്ച് ഉരുൾപൊട്ടലിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് പറയുന്നത്. മലക്കപ്പാറ വീരൻകുടിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഒമ്പത്‌ കുടുംബങ്ങളെ മലക്കപ്പാറ കമ്യൂണിറ്റി ഹാളിലേക്കും അഞ്ച്‌ കുടുംബത്തെ ടാറ്റാ കമ്പനിയുടെ ആശുപത്രി ഹാളിലേക്കും മാറ്റിപ്പാർപ്പിച്ചു.  മേട്ടിപ്പാടത്ത് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാല്‌ കുടുംബം ബന്ധുവീടുകളിൽ ആഭയം തേടി. പരിയാരം മംഗലൻ കോളനിയിലെ എട്ട്‌ കുടുംബത്തെ സെന്റ് ജോർജ് സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. കാഞ്ഞിരപ്പിള്ളിയിൽ എട്ട്‌ കുടുംബത്തെ ചക്രവാണി ഗവ. എൽപി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മേലൂർ എരുപ്പാടം കോളനിയിലെ 44 കുടുംബത്തെ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ക്യാമ്പിലേക്കും മാറ്റി.  Read on deshabhimani.com

Related News