ഒരേ വേദിയില്‍ 
8 പുസ്തകം
പ്രകാശനം 25ന്‌



തൃശൂർ  സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുസ്തകക്കാലം- നൂറ്‌ ദിനം, നൂറ് പുസ്തകം പദ്ധതിയുടെ  ഭാഗമായി  എട്ട് പുസ്തകം തിങ്കളാഴ്‌ച  പ്രകാശനം ചെയ്യും.  രാവിലെ  9.30ന് കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ നടക്കുന്ന പ്രൊഫഷണൽ നാടകമത്സരത്തിന്റെ  ഉദ്ഘാടനച്ചടങ്ങിലാണ് പുസ്തകപ്രകാശനം. സേവ്യർ പുൽപ്പാട്ടിന്റെ  അരങ്ങിലൂടെ ഒരു യാത്ര, എ ശാന്തകുമാറിന്റെ ആറ് നാടകങ്ങൾ, എ കെ പുതുശേരിയുടെ ആർട്ടിസ്റ്റ് പി ജെ ചെറിയാൻ -നാടകലോകത്തെ ധ്രുവനക്ഷത്രം, ഡോ. എം എൻ വിനയകുമാറിന്റെ മറിമാൻകണ്ണി, സാവിത്രി ലക്ഷ്മണന്റെ നാടകത്തിന്റെ നാട്ടിൽ, ഡോ. എ കെ നമ്പ്യാരുടെ നാടക പ്രപഞ്ചം, ഫ്രാൻസിസ് ടി മാവേലിക്കരയുടെ ഒരുനാഴി മണ്ണ്, സി എൻ ശ്രീവത്സന്റെ അന്വേഷണവഴിയിൽ ജി ശങ്കരപ്പിള്ള എന്നീ പുസ്തകങ്ങൾ അശോകൻ ചരുവിൽ പ്രകാശനം ചെയ്യും. നാടകകൃത്ത് പി വി കെ പനയാൽ ഏറ്റുവാങ്ങും. Read on deshabhimani.com

Related News