എൻജിഒ യൂണിയൻ 
നാടകമത്സരം 
‘അരങ്ങ് 2021’ 31 മുതൽ



തൃശൂർ കേരള എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ ഏഴാമത് അഖിലകേരള ഏകാങ്കനാടക മത്സരം ഒക്ടോബർ 31, നവംബർ ഒന്ന്‌ തീയതികളിൽ തൃശൂർ റീജണൽ തിയറ്ററിൽ നടക്കും. പൂർണമായും  ജീവനക്കാർ അണിയിച്ചൊരുക്കുന്ന 15 നാടകങ്ങളാണ്  രണ്ടുദിവസം അരങ്ങേറുക. നാടകമത്സരം വിജയിപ്പിക്കുന്നതിന്‌  സംഘാടക സമിതി രൂപീകരിച്ചു. ഇ പത്മനാഭൻ സ്മാരകഹാളിൽ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വരദൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌  ഇ പ്രേംകുമാർ  പരിപാടി വിശദീകരിച്ചു. സംസ്ഥാന സമിതി കൺവീനർ എം വി ശശിധരൻ, ഡോ. സി രാവുണ്ണി, ഇ ഡി ഡേവിസ്, എം എൻ വിനയകുമാർ, കെ എൽ ജോസ്, കെ വി പ്രഫുൽ, ഇ നന്ദകുമാർ, പി ബി ഹരിലാൽ എന്നിവർ സംസാരിച്ചു. ഡോ. സി രാവുണ്ണി ചെയർമാനും കെ വി പ്രഫുൽ ജനറൽ കൺവീനറുമായി 21 അംഗ സംഘാടകസമിതിയാണ്‌ രൂപീകരിച്ചത്‌.  കമ്പിളി (എൻജിഒ കലാവേദി,   കാസർകോട്‌),  ആണി (സംഘവേദി, കണ്ണൂർ), ഒരു ദേശം നുണ പറയുന്നു (ഗ്രാന്മ വയനാട്), പെണ്ണകലം (എൻജിഒ ആർട്സ്, കോഴിക്കോട്), ആറാം ദിവസം (ജ്വാല, മലപ്പുറം), മൂത്ത (ഫോർട്ട്‌ കലാവേദി, പാലക്കാട്), കവചിതം (സർഗവേദി തൃശൂർ),  റെഡ് അലർട്ട് (സംഘ സംസ്കാര, എറണാകുളം), മണ്ണിര (കനൽ കലാവേദി, ഇടുക്കി ), സമൂസയും ജറെനിയം പൂക്കളും (തീക്കതിർ, കോട്ടയം),  പിയാത്ത (റെഡ് സ്റ്റാർ കലാവേദി, ആലപ്പുഴ), കനൽത്തുരുത്ത് (പ്രോഗ്രസീവ് ആർട്സ്, പത്തനംതിട്ട), അമ്മ + ഉമ്മ = സ്വാതന്ത്ര്യം (ജ്വാല കലാസമിതി, കൊല്ലം), കാകാ (സംഘ സംസ്കാര, തിരുവനന്തപുരം നോർത്ത്), ഗുൽമോഹർ വീണ്ടും പൂക്കുന്നു (അക്ഷര കലാവേദി, തിരുവനന്തപുരം സൗത്ത്) തുടങ്ങിയ 15 നാടകങ്ങളാണ്  അരങ്ങേറുക.    Read on deshabhimani.com

Related News