കുരങ്ങ്‌ ശല്യത്തിൽ പൊറുതിമുട്ടി വട്ടക്കൊട്ടായിവാസികൾ



കല്ലൂർ വട്ടക്കൊട്ടായിയില്‍ കുരങ്ങ്‌ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ. കൂട്ടമായെത്തുന്ന കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനു പുറമെ വീടുകള്‍ക്കകത്ത്‌ കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതും പതിവാണെന്ന്‌ പ്രദേശവാസികൾ പറയുന്നു. സമീപത്തെ വനമേഖലയില്‍നിന്നാണ്‌ കുരങ്ങുകൾ ജനവാസ മേഖലയിലെത്തുന്നത്‌. കുരങ്ങുകള്‍ വീടുകള്‍ക്കകത്ത് കടന്ന് ചോറുവച്ച പാത്രം സഹിതം കൊണ്ടുപോകുന്നത്  പതിവാണ്‌. അലക്കിയിട്ട തുണികള്‍ എടുത്തുകൊണ്ടുപോകുകയും ആളുകൾക്കുനേരെ പാഞ്ഞടുക്കുകയും ചെയ്യുന്നു.  ഇതിനുപുറമെ പറമ്പുകളില്‍ കൃഷിനാശവും വരുത്തുന്നുണ്ട്. കപ്പ, തെങ്ങിന്‍ തൈകള്‍ തുടങ്ങിയവയൊക്കെ പറിച്ചിട്ടനിലയിലാണ്. നാളികേരവും വ്യാപകമായി നശിപ്പിക്കുന്നുണ്ട്.  കുരങ്ങ് ശല്യം പരിഹരിക്കാന്‍ അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. Read on deshabhimani.com

Related News