മയക്കുമരുന്നുമായി 3പേർ പിടിയിൽ



  തൃശൂർ പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന്  എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.   വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസി നടത്തിവരികയാണ് സഞ്ജുന.  ബംഗളൂരുവിൽ ഇടയ്‌ക്കിടെ പോയിവരുന്ന ഇവർ അവിടെനിന്നാണ് മയക്കുമരുന്ന് എത്തിച്ച്‌ വിൽപ്പന നടത്തിയിരുന്നത്‌.    ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ്  മെബിൻ മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്.  ഇവർ  നിരവധി തവണ മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.  തൃശൂർ കിഴക്കേകോട്ട ഭാഗത്തുനിന്നാണ്‌ ഇവർ സഞ്ചരിച്ച ആഡംബര കാർ സഹിതം   ഈസ്റ്റ് എസ്എച്ച്ഒ പി ലാൽകുമാറും  തൃശൂർ സിറ്റി പൊലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്ന്  പിടികൂടിയത്. പിടിച്ചെടുത്ത  മയക്കുമരുന്നിന്   രണ്ടുലക്ഷത്തിലധികം രൂപ വിലവരും.     സബ് ഇൻസ്പെക്ടർ ഗീതുമോൾ, അസി. സബ് ഇൻസ്പെക്ടർ ജിനികുമാർ, ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എൻ ജി സുവ്രതകുമാർ, പി എം റാഫി, പി രാഗേഷ്, കെ ഗോപാലകൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ, വിപിൻദാസ്, ലിഗേഷ്, സുജിത് കുമാർ, ശരത്ത്‌ എന്നിവരാണ്‌  അന്വേഷകസംഘത്തിലുണ്ടായിരുന്നത്‌.  Read on deshabhimani.com

Related News