കെപിസിസി തീരുമാനത്തിന്‌ പുതുക്കാട് പുല്ലുവില



പുതുക്കാട്  കെപിസിസി തിട്ടൂരത്തിനു പുതുക്കാട് പുല്ലുവില.  പഞ്ചായത്ത്‌ അംഗങ്ങൾ, സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങൾ ആകരുത്, രണ്ടിലേറെ തവണ ഒരാൾ സഹകരണ ബാങ്ക് ഭരണ സമിതി അംഗം ആകരുത്, പാർടി മണ്ഡലം പ്രസിഡന്റുമാർ തുടങ്ങി മുകളിലോട്ട് ഉള്ളവർ മറ്റ് അധികാര സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണം എന്നൊക്കയാണ് ചട്ടം. പക്ഷെ പുതുക്കാട്  ഇതൊന്നും ബാധകമല്ല.   കോണ്ഗ്രസ് പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ എം ബാബുരാജ് തന്നെയാണ്‌ ഇവിടുത്തെ പഞ്ചായത്ത്‌ പ്രസിഡന്റ്. ആമ്പല്ലൂർ കേന്ദ്രീകരിച്ചുള്ള കൊടകര ബ്ലോക്ക് മൾട്ടി പർപസ്  സഹകരണ സംഘത്തിന്റെ പ്രസിഡന്റും   ഇദ്ദേഹം തന്നെ . ഈ സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റ് ഡേവിസ് ഡബ്ല്യൂ അക്കര തന്നെയാണ് കോൺഗ്രസ് അളഗപ്പ നഗർ ബ്ലോക്ക്‌ പ്രസിഡന്റ്. ആമ്പല്ലൂർ ടൌൺ പീപ്പിൾസ് സഹകരണ സംഘം പ്രസിഡന്റ് എം ഡി ജോർജാണ്‌  അളഗപ്പ നഗർ ബ്ലോക്ക് ജനറൽ സെക്രട്ടറി. എടിപിഎസിന്റെ വൈസ് പ്രസിഡന്റും  കോൺഗ്രസ്‌  നെന്മണിക്കര മണ്ഡലം  പ്രസിഡന്റും കെ എസ് കൃഷ്ണൻകുട്ടി തന്നെ.  കഴിഞ്ഞ ഒന്നര  പതിറ്റാണ്ടോളമായി ഇരിഞ്ഞാലക്കുട കാർഷിക ഭൂപണയ വികസന സഹകരണ ബാങ്ക് ഭരണ സമിതി അംഗമായ അമ്പല്ലൂരിലെ കെ ഗോപാലകൃഷ്ണൻ എടിപിഎസ് ഭരണ സമിതി അംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമാണ്. അളഗപ്പ നഗർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ രാജേശ്വരി അളഗപ്പ നഗർ വനിതാ വിവിധോദ്ദേശ ക്ഷേമ സഹകരണ സംഘം പ്രസിഡന്റുമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരിഞ്ഞാലക്കുട കാർഷിക ഭൂപണയ ബാങ്ക് ഭരണസമിതി അംഗമായ പ്രിൻസൻ തയ്യാലക്കൽ തന്നെയാണ് അളഗപ്പ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ്‌.  അളഗപ്പ നഗർ പഞ്ചായത്ത്‌ അംഗമായ ദിനിൽ പാലപ്പറമ്പിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി, എടിപിഎസ് ഭരണസമിതി അംഗം, ദളിത്‌ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. Read on deshabhimani.com

Related News