വേനല്‍ത്തുമ്പി കലാജാഥ പര്യടനം 
ആരംഭിച്ചു



 ചാലക്കുടി ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റി  നേതൃത്വത്തിൽ വേനൽത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലെ അരൂർമുഴിയിൽ ജില്ലാ പഞ്ചായത്തംഗം ജനീഷ് പി ജോസ് ഉദ്‌ഘാടനം ചെയ്തു.   സി ഡി പോൾസൺ അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ് കെ കെ റെജീഷ്, കെ എസ് സതീഷ്‌കുമാർ, പി വി സന്തോഷ്, സിന്ധു ജയരാജ്, ശ്രീരാഗ് രവീന്ദ്രൻ, ഉല്ലാസ് എന്നിവർ സംസാരിച്ചു. കലാജാഥ അംഗങ്ങൾ കാഞ്ഞിരപ്പിള്ളി, കുറ്റിച്ചിറ, നായരങ്ങാടി എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു. Read on deshabhimani.com

Related News