പിന്തുണയുമായി ഫ്രാൻസ്‌ പ്രതിനിധികൾ

ലേണിങ്‌ സിറ്റി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ നിന്നെത്തിയ പ്രതിനിധികളെ മേയർ എം കെ വർഗീസ് ഉപഹാരം നൽകി സ്വീകരിച്ചപ്പോൾ


തൃശൂർ വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്ന സന്ദേശവുമായി കോർപറേഷൻ നടപ്പാക്കുന്ന  ലേണിങ്‌  സിറ്റി തുടർപ്രവർത്തനങ്ങൾ  വിപുലമാക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് സർക്കാരിന്റെ ഡെവലപ്‌മെൻറ് ഏജൻസി   വിദഗ്‌ധർ കോർപറേഷൻ സന്ദർശിച്ചു.   ഫ്രാൻസിലെ നഗരവും ലേണിങ്  സിറ്റി   യുനെസ്കോ തെരഞ്ഞെടുത്തിട്ടുണ്ട്‌. ഇരുനഗരങ്ങളിലും തമ്മിൽ സംയുക്ത പഠനത്തിനും സഹകരണത്തിനുമുള്ള സാധ്യതക്കാണ്‌ സന്ദർശനം വഴി തുറന്നത്‌.   കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഭരണ നിർവഹണ പ്രക്രിയകളും വികസനപദ്ധതികളും   പഠിക്കുന്നതിനായി  സംഘം  കിലയിലെത്തിയിരുന്നു. കിലയുമായി സഹകരിച്ച്‌ കോർപറേഷൻ  ലേണിങ് സിറ്റി നടപ്പാക്കുന്നതായി അറിഞ്ഞതോടെയാണ്‌ കൗൺസിലർമാരുമായി സംവാദത്തിന്‌ സംഘം എത്തിയത്‌. ഫ്രാൻസ്‌ പ്രതിനിധികളായ  ജൂലിയൻ ബോഗ്ലിയാറ്റോ,  ചായ്‌ലോറ്റെ ലീ ബ്രിസ്‌  എന്നിവരടങ്ങിയ സംഘത്തെ  മേയർ എം കെ വർഗീസ്‌ സ്വീകരിച്ചു.    കിലയുമായി സഹകരിച്ച്‌ കോർപറേഷൻ ലേണിങ്‌ സിറ്റി പദ്ധതിക്ക്‌ പിന്തുണ നൽകുമെന്ന്‌  ജൂലിയൻ ബോഗ്ലിയാറ്റോ അറിയിച്ചു.   ജ്യോതി വിജയൻ നായർ,  കില പ്രതിനിധി ഡോ. അജിത്‌ കാളിയത്ത്‌, സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വർഗീസ്‌ കണ്ടംകുളത്തി, ഷീബ ബാബു, സെക്രട്ടറി ആർ രാഹേഷ്‌ കുമാർ എന്നിവർ സംസാരിച്ചു.   തുടർന്ന് വിദ്യാഭ്യാസ കലാ സാംസ്കാരിക സ്ഥാപനങ്ങളുടെ മേധാവികളുമായി ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്‌തു. കോർപറേഷന്റെ പീച്ചിയിലെ ഫ്ലോട്ടിങ് സ്ട്രെച്ചർ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളും സന്ദർശിച്ചു.  പഠന നഗരമെന്ന നിലയിൽ തൃശൂർ നഗരത്തെ വികസിപ്പിച്ചെടുക്കുകയും നഗരത്തിലെ പൊതുഇടങ്ങൾ കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവുമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനു വഴിയൊരുക്കുന്ന ആഗോള പദ്ധതിയിലേക്കാണ് തൃശൂരിനെ തെരഞ്ഞെടുത്തത്. ഏഷ്യയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകനഗരമാണ് തൃശൂർ കോർപറേഷൻ.  Read on deshabhimani.com

Related News