കാട്ടാനക്കൂട്ടത്തിനു മുന്നിൽപ്പെട്ട ബൈക്ക് യാത്രികർ ഓടി രക്ഷപ്പെട്ടു

പാലപ്പിള്ളിയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം


വരന്തരപ്പിള്ളി പാലപ്പിള്ളിയില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ബൈക്ക് ഉപേക്ഷിച്ച് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു. ടാപ്പിങ്‌ തൊഴിലാളികളായ പുലിക്കണ്ണി സ്വദേശി പഞ്ചലി ഹനീഫയും ഭാര്യയുമാണ് റോഡിൽ നിന്ന കാട്ടാനകള്‍ക്കു മുന്നില്‍നിന്ന്‌ ഓടി രക്ഷപ്പെട്ടത്. തിങ്കളാഴ്ച  രാവിലെ പിള്ളത്തോടിന് സമീപമായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച    അഷറഫും ഭാര്യ നസിയയും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ  കാട്ടാനക്കൂ ട്ടത്തിനു മുന്നിൽപ്പെട്ട് ബൈക്ക് മറിഞ്ഞ്‌  പരിക്കേറ്റിരുന്നു. പിള്ളത്തോടിനു സമീപമായിരുന്നു ഈ സംഭവവും. Read on deshabhimani.com

Related News