ആമ്പല്ലൂർ സിഗ്നലിൽ 
3 വണ്ടികൾ കൂട്ടിയിടിച്ചു



ആമ്പല്ലൂർ  ദേശീയപാത ആമ്പല്ലൂർ സിഗ്നൽ ജങ്‌ഷനിൽ  മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന കാറും  പിക്കപ്പും  ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ പെട്ടെന്ന് കാർ  നിർ ത്തിയതാണ് അപകടത്തിനു കാരണം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാ യിരുന്നു അപകടം.  പിറകിൽ നിന്ന് വന്ന പിക്കപ്പ് കാറിലും ബസ് പിക്കപ്പിലും ഇടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. നാട്ടുകാർ  രക്ഷാപ്രവർത്തനം നടത്തി. Read on deshabhimani.com

Related News