വീടിന് മുകളില്‍ കുട്ടിലൈബ്രറി

പൂലാനിയിലെ കുട്ടിലൈബ്രറി


ചാലക്കുടി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി സ്വന്തം വീടിന് മുകളിൽ കുട്ടിലൈബ്രറി ഒരുക്കി പരിഷത്ത് പ്രവർത്തകൻ. പരിഷത്ത് പ്രവർത്തകനും ആരോഗ്യ വകുപ്പ് ജീവനക്കാരനുമായ തുപ്രത്ത് വീട്ടിൽ ടി എസ് മനോജാണ് പൂലാനിയിലെ വീടിന് മുകളിൽ കുട്ടിലൈബ്രറി ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 11നായിരുന്നു കുട്ടികൾക്ക് മാത്രമായുള്ള ഈ ലൈബ്രറിയുടെ തുടക്കം. 300 പുസ്തകം വച്ചാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്. രണ്ട് മാസത്തിനുള്ളിൽത്തന്നെ പുസ്തകങ്ങളുടെ എണ്ണം രണ്ടായിരത്തോളമായി ഉയർന്നു. ഇപ്പോൾ മെമ്പർഷിപ്‌ നൂറ് കവിഞ്ഞു. നിരവധി പേർ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നല്കുന്നുണ്ട്. മൂന്ന് ഷെൽഫുകളിലായാണ് പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്നത്. കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യങ്ങളും ലൈബ്രറിയിലുണ്ട്. വി വി അരവിന്ദാക്ഷൻ, ടി എസ് മനോജ്, അയന പ്രകാശ് എന്നിവർ രക്ഷാധികാരികളായും കെ ബി ഇന്ദു പ്രസിഡന്റായും പി എസ് സേതുലക്ഷ്മി സെക്രട്ടറിയായുമുള്ള 15 അംഗ കമ്മിറ്റിയാണ് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് ലൈബ്രറിയുടെ പ്രവർത്തനം. Read on deshabhimani.com

Related News