ആംബുലൻസ് സേവനം

‘കരുതലോടെ കൊടകര സഖാക്കൾ’ ആംബുലൻസ് സർവീസ് മന്ത്രി കെ രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു


കൊടകര രക്തസാക്ഷി കെ കെ ഭാസ്കരന്റെ സ്മരണക്കായി ‘കരുതലോടെ കൊടകര സഖാക്കൾ' നേതൃത്വത്തിൽ  ആംബുലൻസ് സേവനം ആരംഭിച്ചു. മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ വി നൈജോ അധ്യക്ഷനായി.   കെ കെ രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായി.  സിപിഐ എം കൊടകര ഏരിയ സെക്രട്ടറി ടി എ രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം ആർ രഞ്ജിത്ത്‌, പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സോമൻ, ജില്ലാ പഞ്ചായത്ത്‌ അംഗം സരിത രാജേഷ്, പി ജി വാസുദേവൻ നായർ, പി ആർ പ്രസാദൻ, കെ സി ജയിംസ്, സി എം ബബീഷ്, ടെസി ഫ്രാൻസിസ്, വി കെ മുകുന്ദൻ, സ്വപ്ന സത്യൻ, സി ഡി സിബി എന്നിവർ പങ്കെടുത്തു.   കൺവീനർ കെ ആർ സോമൻ സ്വാഗതവും ചെയർമാൻ ടി എസ് അഭിലാഷ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News