എട്ടുകാലി മമ്മൂഞ്ഞ് കളിച്ച് ടി എൻ പ്രതാപൻ എംപി



നാട്ടിക ദേശീയപാതാ വികസനത്തിനെതിരെ പ്രസംഗിച്ച് നടന്ന്   ടി എൻ പ്രതാപൻ എംപി വിളിച്ചുചേർത്ത ദേശീയപാത അവലോകനയോഗം  എംഎൽഎ മാരുൾപ്പെടെ ബഹിഷ്‌കരിച്ചു. നേരത്തെ ദേശീയപാതാ വികസനത്തെ എതിർത്തവരുടെ യോഗങ്ങളിൽ പ്രാസംഗികനായിരുന്ന പ്രതാപൻ പാത യാഥാർഥ്യമാവാൻ തുടങ്ങിയതോടെ എട്ടുകാലി മമ്മൂഞ്ഞ്‌ കളിച്ച് രംഗത്തെത്തുകയാണ്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയിൽ  ദേശീയ പാത നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്‌. നേരത്തെ ആശങ്കമൂലം പദ്ധതിക്കെതിരു നിന്ന ഭൂവുടമകൾ  പ്രതീക്ഷിച്ചതിനപ്പുറം വില ലഭിച്ചതോടെ ഭുമി വിട്ടു നൽകാൻ തയ്യാറുമായി.  തർക്കങ്ങളില്ലാതെ  ഭൂമിയേറ്റെടുക്കൽ  പൂർത്തീകരിച്ച്‌  അണ്ടത്തോട് കാപ്പിരിക്കാട് മുതൽ തളിക്കുളം വരെയുള്ള ഒന്നാം പാക്കേജിന്റെ നിർമാണം ആരംഭിച്ചതോടെയാണ്‌ പിതൃത്വം ഏറ്റെടുക്കാനുള്ള അടവുമായി ടി എൻ പ്രതാപൻ എംപി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ വിളിച്ച് യോഗം ചേർന്നത്‌. തിങ്കളാഴ്‌ച തൃപ്രയാർ ടിഎസ് ജിഎ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ നിന്ന്‌ എൽഡിഎഫ്‌ ജനപ്രതിനിധികൾ പൂർണമായും വിട്ടുനിന്നു.   മണ്ഡലത്തിലുടനീളം എംപിയുടെ രാഷ്ട്രീയ കാപട്യം ചർച്ചയായിട്ടുണ്ട്. കോൺഗ്രസിൽ സ്വന്തം തട്ടകത്ത് നഷ്ടമായ  പിന്തുണ തിരികെ പിടിക്കാനുള്ള തന്ത്രം കൂടിയായിരുന്നു എംപി കളിച്ചത്. നേരത്തെ അദ്ദേഹത്തോടൊപ്പം നിന്ന പലരും ഇന്ന് ശത്രുപക്ഷത്താണ്. Read on deshabhimani.com

Related News