പ്രാണ എയർ ഫോർ കെയറിലേയ്ക്ക് മഹിള അസോ. 1.92 ലക്ഷം നൽകി



  ചേർപ്പ് തൃശൂർ മെഡിക്കൽ കോളേജിൽ നടപ്പിലാക്കുന്ന പ്രാണ എയർ ഫോർ കെയർ പദ്ധതിയിലേയ്ക്ക് കിടക്ക വാങ്ങുന്നതിനായി  മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി 1.92 ലക്ഷം രൂപ നൽകി. ഏരിയയിലെ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകളിൽ വെളിച്ചെണ്ണ വിറ്റ് ലഭിച്ച ലാഭതുകയാണ് കൈമാറിയത്.  ഏരിയ സെക്രട്ടറി ടി ആർ മീരയിൽ നിന്ന് മന്ത്രി എ സി മൊയ്തീൻ തുക ഏറ്റുവാങ്ങി. കലക്ടർ എസ് ഷാനവാസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി എസ് ആൻഡ്രൂസ്, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പ്രൊഫ. ആർ ബിന്ദു, ഏരിയ പ്രസിഡന്റുമാരായ സുരേഷ്, സുധ ദിലീപ്, രമ പ്രകാശൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News