ഗോത്ര വിഭാഗ കലോത്സവം സമാപിച്ചു



ആമ്പല്ലൂർ  കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ  ഗോത്ര വിഭാഗങ്ങളുടെ കലോത്സവം  ‘ഗാവരി 2023’ സംഘടിപ്പിച്ചു.  അളഗപ്പ നഗർ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ ചേർന്ന സമാപന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രഡിഡന്റ് ലത ചന്ദ്രൻ അധ്യക്ഷയായി.  പഞ്ചായത്ത്‌ പ്രസിഡന്റ് പ്രിൻസൻ തയ്യാലക്കൽ, കുടുംബശ്രീ മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ എസ് സി നിർമൽ,  ചാലക്കുടി ടിഡിഒ എം ഷമീന,  കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News