3,000 കടന്നു; ടിപിആർ 32.86

കോവിഡ്


തൃശൂർ  ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ബുധനാഴ്‌ച 3,604 പേർക്ക് രോഗം സ്ഥിരീകരിച്ചു. 904 പേരാണ്‌ രോഗമുക്തരായത്‌. 32.86 ശതമാനമാണ്‌ രോഗ സ്ഥിരീകരണ നിരക്ക്. 10,968 സാമ്പിൾ പരിശോധിച്ചു. സമ്പർക്കം വഴി 3,553 പേർക്കാണ് രോഗം. കൂടാതെ സംസ്ഥാനത്തിന്‌ പുറത്തുനിന്ന്‌ വന്ന 14 പേർക്കും 27 ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 10 പേർക്കും രോഗം ബാധിച്ചു. നിലവിൽ 17,107 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,69,876 ആണ്. 5,49,425 പേർ രോഗമുക്തരായി. ജില്ലയിൽ 39 ക്ലസ്റ്ററുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവ ഇതിലുൾപ്പെടുന്നു. ജില്ലയിൽ ഇതുവരെ 47,23,502 ഡോസ് കോവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 25,29,980 പേർ ഒരു ഡോസ് വാക്‌സിനും 21,62,463 പേർ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. ജില്ലയിൽ 31,059 പേർ കരുതൽ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 1,02,912 കുട്ടികളാണ് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്‌.   Read on deshabhimani.com

Related News