വനിതാ ഫുട്ബോൾ ലീഗ്; കേരള യുണൈറ്റഡ് 
ക്ലബ്ബിനും ട്രാവൻകൂർ റോയൽസിനും ജയം



തൃശൂർ സംസ്ഥാന വനിതാ ഫുട്ബോൾ ലീഗിൽ കേരള യുണൈറ്റഡ് ക്ലബ് ഏകപക്ഷീയമായ രണ്ട്‌ ഗോളിന്‌ ലൂക്കാ സോക്കർ ക്ലബ്ബിനെ  തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ട്രാവൻകൂർ റോയൽസ് ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് കടത്തനാട് രാജയെ തോൽപ്പിച്ചു. വ്യാഴാഴ്ച മത്സരമില്ല. വെള്ളി വൈകിട്ട് നാലിന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കടത്തനാട് രാജ കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. വൈകിട്ട് ആറിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി ട്രാവൻകൂർ റോയൽസിനെ നേരിടും. Read on deshabhimani.com

Related News