ബോധവൽക്കരണം ശക്തമാക്കും



തൃശൂർ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ അവ നിയന്ത്രിക്കുന്നതിന് വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമിടാൻ ജില്ലാ ശിശുക്ഷേമ സമിതി. കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന സമിതിയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.  സിന്തറ്റിക് മയക്കുമരുന്നിന്റെ ഉൾപ്പെടെ ഉപയോഗം  വിദ്യാർഥികൾക്കിടയിൽ വ്യാപകമാണ്. ഇതിനെ തടയണം.  രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തിയായിരിക്കും പ്രവർത്തനങ്ങൾ നടപ്പിലാക്കുക. മയക്കുമരുന്നിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് സ്കൂളുകളെ ഉൾപ്പെടുത്തിയാണ്‌ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുക.  പട്ടികവർഗ പിന്നോക്ക മേഖലയിലെ കുട്ടികളെ പൊതുനിരത്തിലേയ്ക്ക് ഉയർത്തി ക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. വിദ്യാർഥികൾക്കിടയിൽ ഓൺലൈൻ പഠനം കാര്യക്ഷമമാക്കാനുള്ള നടപടികളും കൈക്കൊളളും. പട്ടികവർഗ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി സഹവാസ ക്യാമ്പ്, ശിൽപ്പശാല എന്നിവ നടത്തും. ജില്ലയിൽ പുതുതായി രണ്ട്‌ ക്രഷുകൾക്ക് കൂടി പ്രവർത്തനാനുമതി നൽകാൻ യോഗം തീരുമാനിച്ചു. ചേലക്കര, കാളത്തോട് മേഖലകളിലാണ് ക്രഷുകൾ ആരംഭിക്കുക.  വിവിധ വിഷയങ്ങളിൽ പ്രതിഭകളായ കുട്ടികൾക്കായി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച് പുസ്തകം പ്രസിദ്ധീകരിക്കും. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കായി സംസ്ഥാന തല ശിൽപ്പശാല തൃശൂരിൽ സംഘടിപ്പിക്കും.    അസി. കലക്ടർ വി എം ജയകൃഷ്ണൻ, എഡിസി അയന  പി എൻ, ശിശുക്ഷേമ സമിതി സംസ്ഥാന എക്സി.കമ്മിറ്റി അംഗം എം കെ പശുപതി, വൈസ് പ്രസിഡന്റ് ഡോ. എം എൻ സുധാകരൻ, സെക്രട്ടറി എൻ ചെല്ലപ്പൻ  എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News