സംഘാടകസമിതി രൂപീകരണം ഇന്ന്‌; 
എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും



തൃശൂർ രാജ്യത്തെ കർഷകപോരാട്ടത്തിന്‌ എന്നും നെടുനായകത്വം നൽകിയ അഖിലേന്ത്യാ  കിസാൻസഭ (എഐകെഎസ്)  35–--ാം അഖിലേന്ത്യാ സമ്മേളനം  ഡിസംബർ 13മുതൽ 16വരെ തൃശൂരിൽ ചേരും. സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം  തിങ്കൾ നടക്കും. പകൽ മൂന്നിന് കോവിലകത്തുംപാടം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.  കർഷക ജനതയുടെയും കൃഷിയുടെയും ഉന്നമനത്തിനായി ചരിത്ര പോരാട്ടം നടത്തുന്ന നാലുദിവസത്തെ അഖിലേന്ത്യാ കിസാൻസഭയുടെ സമ്മേളനത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളും. എഐകെഎസ് അഖിലേന്ത്യാ  ജോയിന്റ്‌ സെക്രട്ടറി ഡോ. വിജു കൃഷ്ണൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി എം എം വർഗീസ്, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു എന്നിവർ സംസാരിക്കും.   Read on deshabhimani.com

Related News