തീരത്ത്‌ സന്തോഷത്തിൻ വേലിയേറ്റം



തൃശൂർ തിരയും കോളും നിറയുന്ന കടലോരത്തിന് ആശ്വാസം. കടലോളം സ്‌നേഹവും കരുതലുമേകി സർക്കാർ ചേർത്തുനിർത്തി.   പുനർഗേഹം പദ്ധതിയിൽ   53 വീടുകളുടെ  ഗൃഹപ്രവേശം. തീരദേശവാസികൾക്ക് കടലിനെ ഭയക്കാതെയുള്ള  ജീവിതം യാഥാർഥ്യമായപ്പോൾ നടപ്പായത് സംസ്ഥാന സർക്കാർ മത്സ്യമേഖലയ്ക്ക് നൽകിയ വാഗ്ദാനം കൂടിയാണ്.  "എല്ലാം നഷ്ടമായെന്നാണ് കരുതിയത്. എന്നാൽ സർക്കാർ ഞങ്ങളെ ചേർത്ത് പിടിച്ചു. സമാധാനത്തോടെ ഇനി കൂരയിൽ അന്തിയുറങ്ങാം അഴീക്കോട് പഴൂപ്പറമ്പിൽ കയ്യ അബ്ബാസിന്റെ വാക്കുകളിൽ സന്തോഷത്തിന്റെ വേലിയേറ്റം.   കടൽക്ഷോഭത്തിൽ റേഷൻ കാർഡുവരെ എല്ലാം കടലെടുത്തു പോയവർക്കാണ്‌ സ്ഥലവും വീടും ലഭ്യമായത്‌.  വാക്കുകളിൽ ഒതുക്കി നിർത്താൻ കഴിയാത്തതാണ് ഇവരുടെയെല്ലാം ആഹ്ലാദം. കടലേറ്റഭീഷണിയുള്ള പ്രദേശത്ത്‌ നിന്ന്‌ മാറി താമസിക്കാൻ സ്ഥലം വാങ്ങി വീടുവയ്‌ക്കാൻ പത്ത്‌ ലക്ഷം രൂപ നൽകുന്നതാണ്‌ പദ്ധതി. നൂറോളം വീടുകൾ പദ്ധതിയിൽ ഉയരുകയാണ്‌. Read on deshabhimani.com

Related News